, ആരാധകർ കാത്തിരിക്കുന്ന പ്രിത്വിരാജിന്റെ ആ 3 സിനിമകൾ ... !!
ആരാധകർ കാത്തിരിക്കുന്ന പ്രിത്വിരാജിന്റെ ആ 3 സിനിമകൾ ... !!

മറ്റൊരു മലയാള താരത്തിനും ലഭിക്കാത്ത യോഗമാണ്  ഇപ്പോൾ പൃഥിരാജിനു ലഭിച്ചിരിക്കുന്നത്. ബ്ളസിയുടെ ആടു ജീവിതം, സംവിധായകൻ ഹരിഹരന്റെ സ്യമന്തകം,  ആർ എസ് വിമലിന്റെ കർണൻ തുടങ്ങി ഒരേ സമയം താരം കരാറായിരിക്കുന്നത് മൂന്ന് ബ്രഹ്മാണ്ഡ പ്രോജക്ടുകളിലേക്കാണ്‌. അതിൽ തന്നെ മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മുടക്കു മുതലിൽ ഒരുങ്ങുന്ന ചിത്രത്തിലും പൃഥ്വിരാജാണ്‌ നായകൻ.



സ്യമന്തകത്തിനായി താരം നൽകിയിരിക്കുന്നത് ഇരിനൂറ്  ദിവസമാണ്‌. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്‌ കർണൻ. നാല്പത്തിയജ്ഞു  കോടിക്കു മുകളിലാണ്‌ ചിത്രത്തിന്റെ നിർമ്മാണച്ചിലവ്. ചിത്രത്തിനു വേണ്ടി പൃഥ്വിരാജ് നൽകിയിരിക്കുന്നത് 150 ദിവസമാണ്‌. സ്യമന്തകത്തിനും ഏകദേശം അത്രതന്നെ വരും. മൂന്നു ചിത്രങ്ങളും പൃഥ്വിരാജിന്‌ സമ്മാനിക്കുന്നത് കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളായിരിക്കും.
സംവിധായകർക്ക് നൽകാൻ രണ്ടു വർഷത്തേക്ക് ദിവസങ്ങിളില്ലാത്ത  അവസ്ഥയാണ്‌ ഇപ്പോൾ പൃഥ്വിരാജിന്‌. മാത്രമല്ല തുടർച്ചയായി സൂപ്പർ ഹിറ്റുകൾ നേടുന്ന നായകൻ എന്ന നിലക്ക് പൃഥ്വിരാജിന്റെ ചിത്രങ്ങൾക്ക് സാറ്റലൈറ്റ് മൂല്യവും ഓവർസീസ് റേറ്റ്സുമൊക്കെ വർദ്ധിച്ചിട്ടുമുണ്ട്.

Drop your opinion here !